city-gold-ad-for-blogger

മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഉദുമ: (www.kasargodvartha.com 19.04.2017) മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉദുമ അംബാപുരത്തെ ബാലന്‍ ആചാരി (58)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം.

ബൈക്കോടിച്ചിരുന്ന അരമങ്ങാനത്തെ രാമകൃഷ്ണനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമയില്‍ നിന്നും നാലാംവാതുക്കലിലേക്ക് പോവുകയായിരുന്ന കെ എല്‍ 14 എം 795 യൂണികോണ്‍ ബൈക്കില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എ 19 ഡി 7210 നമ്പര്‍ മീന്‍ ലോറി ഇടിക്കുകയായിരുന്നു.

മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു


ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ബാലനെയും രാമകൃഷ്ണനെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ ബാലനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ബാലന്‍ മരിച്ചിരുന്നു.

നാലാംവാതുക്കലില്‍ ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണ കട നടത്തി വരികയായിരുന്നു. വാസ്തുവിദഗ്ധന്‍ കൂടിയായിരുന്നു ബാലകൃഷ്ണന്‍. അംബാപുരം, ബാര മുക്കുന്നോത്ത് ക്ഷേത്ര കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: രത്‌നവല്ലി, മക്കള്‍: കൃഷ്ണരാജ് (ഗള്‍ഫ്), കൃഷ്ണവേണി (അധ്യാപിക), ശിവപ്രസാദ്. മരുമകന്‍: സജേഷ് കൊളത്തൂര്‍. സഹോദരങ്ങള്‍: കമലാക്ഷി, കാര്‍ത്യായനി, ലക്ഷ്മി, ഭാരതി, ബാലാമണി, പുഷ്പ, ലളിത, പരേതരായ മോഹനന്‍, നാരായണന്‍.
മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Keywords:  Kerala, kasaragod, Accident, news, Bike, Fish Lorry, Uduma, National highway, Death, Obituary, Accident: 1 dies

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia