കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
Aug 24, 2014, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2014) സ്‌കൂട്ടറില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് താമസക്കാരനായ മുണ്ടേക്കാല്‍ സ്വദേശി അബ്ദുല്‍ ബഷീര്‍ (43) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കാസര്‍കോട് പോലീസ് സ്‌റ്റേഷന് മുന്നിലാണ് അപകടം ഉണ്ടായത്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിനടുത്ത് പഴം - പച്ചറി, ഹെല്‍മെറ്റ്, സണ്‍ഗ്ലാസ് എന്നിവയുടെ വ്യാപാരിയായിരുന്നു. ബഷീര്‍ സഞ്ചരിച്ച കെഎല്‍ 14 എന്‍ 3901 നമ്പര്‍ ഹീറോ മൈസ്‌ട്രോ സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു.
ബഷീര്‍ അപകട സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ അബ്ദുല്‍ റഹ്മാന്‍ - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കള്‍: ഫാത്വിമത്ത് ബത്തൂല്‍, മുഹമ്മദ്, റാസിയ, നദ, മിസ്‌രിയ, ഖദീജ. സഹോദരങ്ങള്‍: ഇബ്രാഹിം എന്ന ഉമ്പു, ഇസ്ഹാഖ്, സാറ, ഫൗസിയ.
സുഹൃത്തായ മറ്റൊരു വ്യാപാരിയുടേതാണ് ബഷീര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍. അപകടം വരുത്തിയ ബസ് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് പോലീസ് കാവലേര്‍പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Accident, Death, Obituary, Mogral Puthur, Hospital, Basheer.
Advertisement: