മുറിക്കുന്നതിനിടിയില്‍ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
Oct 20, 2016, 19:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 20/10/2016) തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശിയും നെല്ലിക്കുന്നില്‍ താമസക്കാരനുമായ നാരായണന്‍ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
പെരുമ്പളയിലെ ഒരു പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
Keywords : Vidya Nagar, Death, Obituary, Employ, Kasaragod, Hospital, Police, Narayanan, Man dies in accident while cutting coconut tree.