Sunstroke | കാസർകോട്ട് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

● തിമിരി വലിയ പൊയിലിലെ കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത്
● വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
● ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ
ചീമേനി: (KasargodVartha) സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി വലിയ പൊയിലിലെ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുഞ്ഞിക്കണ്ണനെ കാണാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് വഴിയിൽ വീണ് കിടക്കുന്നത് കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്.
വിവരം ചീമേനി പൊലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്ത് വരികയാണെന്നും പോസ്റ്റ് മോർടം നടത്തേണ്ടതുണ്ടോ എന്ന് പരിധോധിക്കുമെന്നും പൊലീസ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. മൃതദേഹം ചെറുവത്തൂർ കെ എച് ആശുപത്രിയിൽ സൂക്ഷിരിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും, ഇത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 92-year-old man named Kannan from Kasaragod passed away due to sunstroke. He was found lying on the road and later confirmed to have died from sunstroke by hospital authorities.
#KasaragodNews #Sunstroke #HealthAlert #KeralaNews #SummerHeat #SunSafety