ട്രെയിനിടിച്ച് പരിക്കേറ്റ യുവാവ് മംഗളൂരു ആശുപത്രിയില്‍ മരിച്ചു
Sep 14, 2015, 10:13 IST
മേല്‍പറമ്പ്: (www.kasargodvartha.com 14/09/2015) ട്രെയിനിടിച്ച് പരിക്കേറ്റ യുവാവ് മംഗളൂരു ആശുപത്രിയില്‍ മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ലക്ഷ്മണന്‍ - ശാരദ ദമ്പതികളുടെ മകന്‍ അയ്യപ്പന്‍ (35) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ ചെറുവത്തൂരില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിടിച്ചാണ് അപകടം സംഭവിച്ചത്. കീഴൂര്‍ ക്ഷേത്രത്തിന് സമീപംവെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ മംഗളൂരു തൊക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. അയ്യപ്പന്റെ സഹോദരനും കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരവുമായ ചന്ദ്രന്‍ മാസങ്ങള്‍ക്ക് മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. അവിവാഹിതനാണ് അയ്യപ്പന്‍. രണ്ട് സഹോദരിമാരുണ്ട്.
ട്രെയിനിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ നില ഗുരുതരമായി തുടരുന്നു; കുടുംബത്തെ ദുരന്തം വേട്ടയാടുന്നു
Keywords: Obituary, Ayappan, Accident, Kizhur, Kerala, Train, Accident, Injured, Kasaragod, Man dies after train hits, Nalappad UK Mall

Related News:
ട്രെയിനിടിച്ച് യുവാവിന് ഗുരുതരം