ഗള്‍ഫില്‍നിന്നും അസുഖം ബാധിച്ചെത്തിയ യുവാവ് ശസ്ത്രക്രിയയ്ക്കുശേഷം മരണപ്പെട്ടു
Sep 19, 2016, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 19/09/2016) ഗള്‍ഫില്‍നിന്നും അസുഖം ബാധിച്ചെത്തിയ യുവാവ് ശസ്ത്രക്രിയയ്ക്കുശേഷം മരണപ്പെട്ടു. ചൗക്കി അര്‍ജാല്‍ റോഡിലെ പരേതനായ എ കെ ഇബ്രാഹിമിന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് (43) ആണ് മരിച്ചത്.
മൂത്രംസംബന്ധമായ അസുഖത്തെതുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഷാര്‍ജയില്‍നിന്നും നാട്ടിലെത്തിയത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. യു എ ഇ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.
മാതാവ്: ഖജീദ. ഭാര്യ: സുമയ്യ. മക്കള്‍: റിമ, ഫസ് വ. സഹോദരങ്ങള്‍: സിറാജ്, റജീസ്, ഫസല്‍ റഹ്മാന്‍, റസീല. പരേതരായ റസാഖ്, റൗഫ്. ഖബറടക്കം തിങ്കളാഴ്ച വൈകിട്ടോടെ കാവുഗോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Kerala, Obituary, Umarul Farooq, Treatment, Man dies after surgery