city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: പലക അഴിച്ചുമാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് പള്ളിക്കര ബിലാല്‍ നഗറില്‍ താമസക്കാരനായ യുവാവ് മരണപ്പെട്ടു. ബാംഗ്ലൂര്‍ ജാംനഗര്‍ സ്വദേശി ഇല്ല്യാസ്(22)ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് കടപ്പുറം ആവിയിലാണ് സംഭവം.

പുതിയകോട്ടയിലെ വ്യാപാരി അബ്ബ എന്ന് വിളിക്കുന്ന അബ്ദുര്‍ റഹ്മാന്റെ വീടിന്റെ നിര്‍മാണത്തിനിടയിലാണ് ദുരന്തമുണ്ടായത്. രാ വിലെ ജോലിക്കെത്തിയ ഇല്ല്യാസ് സണ്‍ഷെയ്ഡിന്റെ പലക ഇളക്കിയെടുക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സണ്‍ ഷെയ്ഡ് തകര്‍ന്ന് ദേഹത്ത് പതിക്കുകയായിരുന്നു. തലക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായി ക്ഷതമേറ്റ ഇല്ല്യാസിനെ പരിസരവാസികളും മറ്റ് തൊഴിലാളികളും ചേര്‍ന്ന് നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം
സംഭവിച്ചിരുന്നു.

സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് യുവാവ് മരിച്ചുരണ്ടുവര്‍ഷം മുമ്പാണ് ഇല്ല്യാസ് കെട്ടിട നിര്‍മാണ ജോലിക്ക് കാഞ്ഞങ്ങാട്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പ് പള്ളിക്കര ബിലാല്‍ നഗറിലെ മുഹമ്മദ്-ആഇഷ ദമ്പതികളുടെ മകള്‍ ഫാത്തിമയെ വിവാഹം കഴിച്ചതിന് ശേഷം പള്ളിക്കരയിലാണ് സ്ഥിരതാമസം.

12 ദിവസം മുമ്പാണ് ഫാത്തിമ പ്രസവിച്ചത്. കുഞ്ഞിനെ കാണുന്നതിന് മുമ്പേ ഇല്ല്യാസിനെ മരണം കീഴടക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇല്ല്യാസിന്റെ മരണവിവരം അറിഞ്ഞ് ബാംഗ്ലൂരിലുള്ള ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Construction worker, Obituary, Pallikara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia