മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കബഡി താരം മരിച്ചു
Apr 12, 2018, 10:28 IST
ഹൊസങ്കടി: (www.kasargodvartha.com 12.04.2018) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കബഡി താരം മരിച്ചു. ഹൊസങ്കടിയിലെ മെഗാ ടവര്‍ ഉടമ ഗംഗാധരനാണ് (52) മരിച്ചത്. പത്തു ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഹൊസങ്കടി വീര ഹനുമാന്‍ വ്യായാമ ശാലയിലെ മെമ്പര്‍ കൂടിയാണ്. ഭാര്യ: നന്ദിനി. മക്കള്‍: പ്രതിക്, പ്രക്ഷ, പ്രാതിക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Hosangadi, Obituary, News, Kabadi Player, Death, Jaundice, Man dies after illness. < !- START disable copy paste -->