മരം മുറിക്കുന്നതിനിടെ തെറിച്ചുവീണ വ്യാപാരി മറ്റൊരു മരത്തില്‍ തലയിടിച്ച് മരിച്ചു
Jan 16, 2018, 16:11 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.01.2018) മരം മുറിക്കുന്നതിനിടെ തെറിച്ചുവീണ വ്യാപാരി മറ്റൊരു മരത്തില്‍ തലയിടിച്ച് മരിച്ചു. പൈവളിഗെ അട്ടഗോളി ദൊഡ്ഡബയലിലെ പരേതനായ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദലി (50)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കണ്ണാടിപ്പാറയിലാണ് അപകടമുണ്ടായത്. മുറിച്ചു കൊണ്ടിരുന്ന മരത്തില്‍ കെട്ടിയ കയറില്‍ പിടിച്ചു വലിക്കുന്നതിനിടയില്‍ തെറിച്ചുവീണ് മറ്റൊരു മരത്തില്‍ തലയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ആസ്യുമ്മ. ഭാര്യ: മിസ്രിയ. മക്കള്‍: ബാത്തിഷ, ഫയാസ്, സിയാദ്, ജുനൈദ്. സഹോദരങ്ങള്‍: സാദിഖ്, ഖാലിദ്, റസാഖ്, ബീഫാത്വിമ, ആമിന, മൈമൂന.
Keywords: Manjeshwaram, Kasaragod, Kerala, News, Death,Tree, Injured, Cutting, Hospitalized, Mother, Brothers, Man dies after head hitting in tree < !- START disable copy paste -->
ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ആസ്യുമ്മ. ഭാര്യ: മിസ്രിയ. മക്കള്‍: ബാത്തിഷ, ഫയാസ്, സിയാദ്, ജുനൈദ്. സഹോദരങ്ങള്‍: സാദിഖ്, ഖാലിദ്, റസാഖ്, ബീഫാത്വിമ, ആമിന, മൈമൂന.
Keywords: Manjeshwaram, Kasaragod, Kerala, News, Death,Tree, Injured, Cutting, Hospitalized, Mother, Brothers, Man dies after head hitting in tree