city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഖത്വീബ് മരിച്ചു

ദേലമ്പാടി: (www.kasargodvartha.com 20.07.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന ഖത്വീബ് മരിച്ചു. ദേലംപാടി ഊജംപാടി സ്വദേശിയും മല്ലം ബദര്‍ ജമാഅത്ത് ഖത്വീബുമായ ഹാജി ഹസ്സന്‍ സഅദി (52) ആണ് മരിച്ചത്. പനി മൂലം നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ മണിയൂര്‍ യൂസുഫ് - ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്.

ഇശ്വരമംഗലം സ്വദേശിനിയായ സഫിയയാണ് ഭാര്യ. മക്കള്‍: അഫീന, അമീന്‍, അനീസ്, അര്‍ഷാന, ആഷിര്‍. മൂലടുക്കത്തെ സലാം മരുമകനാണ്. സഹോദരങ്ങള്‍: ഇബ്രാഹിം, മുഹമ്മദ്, ആഇശ, നഫീസ. ഖബറടക്കം വെളളിയാഴ്ച രാവിലെ 10 മണിയോടെ ഉജംപാടി ത്വാഹ മസ്ജിദ് ഖബര്‍സ്ഥാനില്‍.

നിര്യാണത്തില്‍ കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

Updated

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഖത്വീബ് മരിച്ചു


Keywords:  Kerala, kasaragod, Death, Obituary, news, Fever, hospital, Man dies after fever, Mallam, OOjambady, Delampady.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia