പനി ബാധിച്ച് കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു
Oct 4, 2017, 12:28 IST
തളങ്കര: (www.kasargodvartha.com 04.10.2017) പനി ബാധിച്ച് കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു. തളങ്കര കടവത്തെ പഴയ കാല ഹോട്ടലുടമ പരേതനായ കൃഷ്ണന്റെ മകന്‍ കെ. രവീന്ദ്രനാ (48) ണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് പനി ബാധിച്ചത്. ജനറല്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് മരുന്നെടുത്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.
അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കെ. കൃഷ്ണന്റെ സഹോദരിയുടെ മകനാണ്. മാതാവ്: പരേതയായ മീനാക്ഷിയമ്മ. ഭാര്യ: രമണി. മക്കള്‍: രേഷ്മ, രജീഷ്. സഹോദരങ്ങള്‍: കെ. മോഹനന്‍ (കെട്ടിട നിര്‍മ്മാണ തൊഴിലാളി), കെ. ഗണേഷ് (മെഡിക്കല്‍ റെപ്രസെന്റീവ്), കെ. ദാമോദരന്‍, ശോഭ, വസന്തി, കെ. വിജയന്‍ (സെയില്‍സ്മാന്‍), കെ. ആനന്ദന്‍, കെ. ശേഖരന്‍ (ഇരുവരും ഷാര്‍ജ).
സംസ്‌കാരം ഉച്ചയോടെ പളളം പൊതുശ്മശാനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Obituary, Fever, Death, Man dies after fever
Keywords: Kasaragod, Kerala, news, Obituary, Fever, Death, Man dies after fever