സ്വകാര്യവ്യക്തി റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി; അംഗപരിമിതനായ രോഗി മരണത്തിന് കീഴടങ്ങി
Nov 5, 2017, 20:32 IST
മുള്ളേരിയ: (www.kasargodvartha.com 05.11.2017) സ്വകാര്യ വ്യക്തി റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകുകയും അംഗപരിമിതനായ രോഗി മരണപ്പെടുകയും ചെയ്തു. ബെള്ളൂര്‍ തോട്ടത്തുമൂല ഹൊസോളിഗെ കോളനിയിലെ അംഗപരിമിതനായ മത്താടി (49)യാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണപ്പെട്ടത്. കോളനിയിലേക്കുള്ള റോഡ് സ്വകാര്യ വ്യക്തി തടഞ്ഞതിനെ തുടര്‍ന്ന് മത്താടിയെ കോളനി നിവാസികള്‍ ഒരു കിലോമീറ്ററിലേറെ കസേരയില്‍ ചുമന്ന് ബസ്തിയിലെ റോഡിലെത്തിക്കുകയും അവിടെ നിന്ന് വാഹനത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് മത്താടിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രോഗം ഗുരുതരാവസ്ഥയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ മരണപ്പെടുകയും ചെയ്തു. പനിയുടെ തുടക്കത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. മത്താടിയുടെ മൃതദേഹവും നാട്ടുകാര്‍ ഒരു കിലോമീറ്ററോളം ചുമന്നാണ് വീട്ടിലെത്തിച്ചത്. നാട്ടക്കല്‍ ബസ്തി പഞ്ചായത്ത് റോഡില്‍ നിന്ന് ഇവരുടെ വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമാണുള്ളത്. നേരത്തെ ഇവിടെ നിന്ന് കോളനിയിലേക്ക് റോഡുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി സ്വകാര്യ വ്യക്തി പഞ്ചായത്തുമായി അവകാശ തര്‍ക്കമുന്നയിച്ച് റോഡ് തടസ്സപ്പെടുത്തിയതോടെ കോളനിയിലേക്ക് എളുപ്പത്തില്‍ എത്താനുള്ള വഴിയും അടയുകയായിരുന്നു.
ദേവകിയാണ് മത്താടിയുടെ ഭാര്യ. മക്കള്‍: അനുരാധ, പുനീത്, സുബ്രഹ്മണ്യന്‍, ജയപ്രകാശ്. സഹോദരി: ലീല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, Treatment, Man dies after fever