പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് നടന്നുപോവുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Aug 7, 2017, 12:18 IST
ബദിയടുക്ക: (www.kasargodvartha.com 07.08.2017) പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് അതുവഴി നടന്നുപോവുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ബദിയടുക്കയിലെ സഞ്ചീവ (61)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സഞ്ചീവയുടെ വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ പന മുറിക്കുന്നതിനിടെയാണ് ഇതുവഴി പോവുകയായിരുന്ന സഞ്ചീവയുടെ ദേഹത്ത് പന മുറിഞ്ഞുവീണ് അപകടമുണ്ടായത്.
സഞ്ചീവയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കൂലിപ്പണിക്കാരനാണ് മരിച്ച സഞ്ചീവ. ഭാര്യ: ചന്ദ്രാവതി. മക്കളില്ല. സഹോദരങ്ങള്‍: ബാബു, ഭാഗിരതി. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, Death, Hospital, General-hospital, Deadbody, Postmortem, Police, Case, Man dies after falling tree.