മരംവെട്ടുന്നതിനിടയില്‍ തലയില്‍ വീണ് തൊഴിലാളി മരിച്ചു
May 4, 2013, 20:53 IST
കാസര്‍കോട്: മരംവെട്ടുന്നതിനിടയില്‍ മരം തലയില്‍ വീണ് തൊഴിലാളി മരിച്ചു. അഡൂര്‍ മഹാത്മാഗാന്ധി കോളനിയിലെ അലാമി-നാരായണി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണന്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പെര്‍ളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരംവെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords : Tree, Obituary, Kasaragod, Worker, Tree, Death, Dies, Balakrishnan, Anangoor, Kerala, Kasaragod News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
മരത്തിന്റെ അടിഭാഗം പാതിവെട്ടിയശേഷം മുകളില്‍ കയറി കയറുകെട്ടുന്നതിനിടയില്‍ മരം ചാഞ്ഞ് വീഴാന്‍ തുടങ്ങുമ്പോള്‍ പുറത്തേക്ക് ചാടിയ ബാലകൃഷ്ണന്റെ തലയില്‍ മരം വീഴുകയായിരുന്നു. അണങ്കൂരിലെ അമ്മാവന്‍ കുമാരനൊപ്പമായിരുന്നു താമസം. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുധാകരന്‍, വേണുഗോപാല്‍, ശൈലജ. ബദിയടുക്ക പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.