കിണര്‍ വൃത്തിയാക്കുന്നതിനിടെ ആള്‍മറ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
Apr 8, 2013, 20:29 IST
കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ ആള്‍മറയിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. എരിഞ്ഞിപ്പുഴ ബേത്തൂര്‍ പാറ പടിമരുത് ഹൗസില്‍ മാലിങ്ക നായിക്ക് - കരിച്ചേരി ജാനകി അമ്മ ദമ്പതികളുടെ മകന്‍ കെ. ബാലകൃഷ്ണന്‍ (48) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രമാന്‍ എന്നയാള്‍ നേരത്തെതന്നെ പുറത്തുകടന്നതിനാല്‍ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനുസമീപത്തെ ചൗക്കാര്‍ എന്നയാളുടെ വീട്ടുകിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ബാലകൃഷ്ണനും രാമനും. 23 കോല്‍ താഴ്ചയുള്ള കിണറില്‍ വെള്ളമുണ്ടായിരുന്നില്ല. കിണറിനടിയില്‍ ഒരുഭാഗത്ത് നീരുറവ കണ്ടതിനാല്‍ കുഴിച്ച് വെള്ളം ഉണ്ടാക്കിയശേഷം തിരിച്ചുകയറുമ്പാഴാണ് ആള്‍മറ ഇടിഞ്ഞുവീണത്.
താഴെ വീഴുന്നതിനിടയില്‍ കയറില്‍ പിടുത്തംകിട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് ബാലകൃഷ്ണനെ പുറത്തെടുത്തത്. 12.30 മണിയോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരുമണിയോടെ മരണം സംഭവിച്ചു.
ഭാര്യ: ശ്യാമള. മക്കള്‍: ജയേഷ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ചെന്നൈ), ജ്യോതി (പ്ലസ് ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഗംഗാധരന്‍ (കെ.എസ്.ഇ.ബി. ജീവനക്കാരന്‍), തമ്പാന്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ലക്‌നൗ).
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു. ചെന്നൈയിലുള്ള മകന്‍ എത്തിയശേഷം മൃതദേഹം ചൊവാഴ്ച സംസ്‌ക്കരിക്കും.
Keywords: Well, Obituary, Cleaning, Kasaragod, Kerala, Erinjhippuza, Bethurpara, K. Balakrishnan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.