കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു
May 5, 2017, 19:00 IST
കൊളത്തൂര്‍: (www.kasargodvartha.com 05.05.2017) കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കൊളത്തൂരിലെ നാറക്കോട്ടെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ ജനാര്‍ദനന്‍ നായരാ (57)ണ് മരിച്ചത്. കഴിഞ്ഞ 24ന് രാവിലെ പാണൂര്‍ ജി എല്‍ പി സ്‌കൂള്‍ കോംപൗണ്ടിലെ 50 അടി ആഴമുള്ള വെള്ളമില്ലാത്ത കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെയാണ് പിടിവിട്ട് താഴെ വീണത്.
കാസര്‍കോടുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ജനാര്‍ദനനെ കരയ്ക്ക് കയറ്റിയത്. ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. സി പി എം എ കെ ജി നഗര്‍ ബ്രാഞ്ചംഗമാണ് ജനാര്‍ദനന്‍.
ഭാര്യ: സരോജിനി. മക്കള്‍: രമ്യ, സൗമ്യ, നിമ്യ. മരുമക്കള്‍: മനോജ് (എക്കാല്‍), മനോജ് തൂവള്‍. സഹോദരങ്ങള്‍: ഗോപാലന്‍ (ബെദിര), രാജന്‍ (കരിച്ചേരി), പരേതയായ ശാന്ത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kolathur, Death, Obituary, Well, Injured, Hospital, Treatment, Kasaragod, News, Janardhanan Nair.