Accident | കിണറില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തി, മുകളിലേക്ക് കയറുന്നതിനിടെ താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
* മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു
കാസര്‍കോട്: (KasaragodVartha) കിണറില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തി, മുകളിലേക്ക് കയറുന്നതിനിടെ താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയും എൻമകജെ അഡ്യനടുക്ക കുതുപദവില്‍ വാടക ക്വാർടേഴ്സില്‍ താമസക്കാരനുമായ സന്തോഷ് കുമാര്‍ (53) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ അഡ്യനടുക്ക ചവര്‍ക്കാട്ടെ ഒരു വീട്ടു കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പരേതനായ ബാലകൃഷ്ണപിള്ള - കമലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രേഖ, മക്കള്‍: ശരത്, ശരൺ. സഹോദരങ്ങള്‍: രഘു, കുമാര്‍, സുഭാഷ്, ഗീത