കിണര്‍ വൃത്തിയാക്കി തിരിച്ചുകയറവെ കാല്‍ വഴുതി വീണ തൊഴിലാളി മരിച്ചു
May 21, 2017, 21:19 IST
നീലേശ്വരം: (www.kasargodvartha.com 21.05.2017) സമീപവാസിയുടെ കിണര്‍ വൃത്തിയാക്കി തിരിച്ചു കയറവെ കാല്‍ വഴുതി പിടിവിട്ടു വീണ തൊഴിലാളി മരിച്ചു. കരിന്തളം കോളംകുളം പുലയനടുക്കത്തെ സി നാരായണന്‍ (43) ആണു മരിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്നും അഗ്‌നിശമന സേനയെത്തിയാണ് 24 കോല്‍ ആഴമുള്ള കിണറ്റില്‍ നിന്നു നാരായണനെ പുറത്തെടുത്തത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും തുടര്‍ന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പരേതനായ കമ്പിക്കാത്ത് കൃഷ്ണന്‍ നായരുടെയും ചെറൂട്ട നാരായണിയുടെയും മകനാണ്. ഭാര്യ: രമ്യ മുഴക്കോം. സഹോദരങ്ങള്‍: നളിനി, സുശീല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Well, Death, Obituary, Kasaragod, Injured, Hospital, Kanhangad.