മാറ്റി സ്ഥാപിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു
Nov 18, 2016, 10:34 IST
പെര്‍ള: (www.kasargodvartha.com 18/11/2016) മാറ്റി സ്ഥാപിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു. പെര്‍ള കുഞ്ഞടുക്ക നാഗോഡിലെ അപ്പയ്യ- ലക്ഷ്മി ദമ്പതികളുടെ മകന്‍ ഈശ്വര നായകാ(58)ണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മംഗളൂരു ബന്തറിലാണ് സംഭവം. ബന്തറില്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 36 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. നാല് തൊഴിലാളികള്‍ ചേര്‍ന്ന് ബന്തറിലെ ഹാര്‍ബര്‍ ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ ഈശ്വര നായികിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: യശോദ. മക്കള്‍: ദീപക് രാജ്, കാര്‍ത്തിക് രാജ്. സഹോദരങ്ങള്‍: ദേവപ്പ, മഹാലിംഗ, ദേവകി, കാവേരി. മൃതദേഹം കുഞ്ഞടുക്കയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഭാര്യ: യശോദ. മക്കള്‍: ദീപക് രാജ്, കാര്‍ത്തിക് രാജ്. സഹോദരങ്ങള്‍: ദേവപ്പ, മഹാലിംഗ, ദേവകി, കാവേരി. മൃതദേഹം കുഞ്ഞടുക്കയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Keywords: Kasaragod, Kerala, Perla, Death, Man dies after falling gate.