20 ദിവസം മുമ്പ് മരത്തില്‍നിന്നും വീണ തൊഴിലാളി ആശുപത്രിയില്‍ മരിച്ചു
Dec 3, 2016, 13:02 IST
ഇരിയണ്ണി: (www.kasargodvartha.com 03/12/2016) 20 ദിവസം മുമ്പ് തോല്‍ചെത്താന്‍ മരത്തില്‍കയറിയപ്പോള്‍ കാല്‍വഴുതി താഴെവീണ് ഗുരുതരാവസ്ഥയില്‍ മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തൊഴിലാളി മരിച്ചു. ഇരിയണ്ണി പയത്തെ കൊട്ടന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞമാസം 12ന് പച്ചക്കറിക്ക് തോല്‍ ചെത്താന്‍ മരത്തില്‍ കയറിയതായിരുന്നു.
അബദത്തില്‍വീണ കൊട്ടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുജ. മക്കള്‍: പൃത്വിരാജ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), കൃത്വിരാജ് (എല്‍ കെ ജി വിദ്യാര്‍ത്ഥി).
ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരുവിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kasaragod, Kerala, Obituary, Injured, Tree, Hospital, Death, Man dies after falling from tree