മണ്ണുമാന്തി യന്ത്രത്തില്‍ നിന്ന് കാല്‍ വഴുതി വീണ് നീലേശ്വരം സ്വദേശി മരിച്ചു
Dec 22, 2015, 10:08 IST
നീലേശ്വരം: (www.kasargodvartha.com 22/12/2015) മണ്ണുമാന്തി യന്ത്രത്തില്‍ നിന്ന് കാല്‍ വഴുതിവീണ് തൊഴിലാളി മരിച്ചു. നീലേശ്വരം പാലായി സ്വദേശി തോട്ടംപുറത്ത് രവി (50) യാണ് മരിച്ചത്. ഡീസല്‍ നിറക്കുന്നതിനിടെ കാല്‍ വഴുതി വീണ് റോഡ് മെറ്റല്‍ കൂനയില്‍ തലയിടിക്കുകയായിരുന്നു.
പാടിയോട്ടുചാല്‍ പട്ടുവം റോഡില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സതി. സഹോദരങ്ങള്‍: മധു, അമ്പാടി, തങ്കമണി, ജാനകി.
Keywords: Obituary, Nileshwaram, Worker, Pariyaram Medical College,Padiyottuchal.