തേങ്ങ പറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു
Jan 16, 2015, 09:11 IST
കുമ്പള: (www.kasargodvartha.com 16/01/2015) തേങ്ങ പറിക്കുന്നതിനിടെ തൊഴിലാളി തെങ്ങില്‍ നിന്നു വീണു മരിച്ചു. കുമ്പള ബംബ്രാണ ഉജാര്‍ കുത്തക്കല്ലിലെ കാന്തപ്പ പൂജാരി (53)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ വീടിനു സമീപത്തെ പറമ്പില്‍ തേങ്ങ പറിക്കുമ്പോഴായിരുന്നു അപകടം.
വീഴ്ചയില്‍ സാരമായി പരിക്കേറ്റ കാന്തപ്പയെ ഉടന്‍ കുമ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. സുബ്ബ പൂജാരിയുടെയും അക്കുവിന്റെയും മകനാണ്. മക്കള്‍: കിരണ്‍ കുമാര്‍ (പ്ലസ്ടു വിദ്യാര്‍ത്ഥി, ബേള), മഞ്ജുശ്രീ, ഭവ്യശ്രീ(ഇരുവരും കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കൃഷ്ണപ്പ, ലീലാവതി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kumbala, Kasaragod, Kerala, Death, Obituary, Kanthappa Poochari.

Advertisement: