കോണ്‍ക്രീറ്റ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
Aug 23, 2015, 10:30 IST
ഉപ്പള: (www.kasargodvartha.com 23/08/2015) ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും താഴെ വീണ് ബീഹാര്‍ സ്വദേശി മരിച്ചു. ബീഹാര്‍ ബില്ലാപൂര്‍ ടെല്‍ന സ്വദേശി സുരണ്‍ യാദവിന്റെ മകന്‍ ശിവനാഥ് കുമാര്‍ (21) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉപ്പളയിലായിരുന്നു സംഭവം.
ഉപ്പള ഗവ ഹൈസ്‌കൂളിന് സമീപത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവനാഥിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

Keywords : Uppala, Death, Obituary, Kasaragod, Kerala, Building, Shivanath Kumar.