വെള്ളം കോരുന്നതിനിടയില്‍ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു
Jun 30, 2016, 14:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 30/06/2016) വെള്ളം കോരുന്നതിനിടയില്‍ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കയ്യാര്‍ അട്ടഗോളി ചെമ്പ്രത്തെ മുഹമ്മദാ (65)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ രണ്ടു മണിക്ക് വീടിന് സമീപത്തെ കിണറ്റിലാണ് വീണത്. വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
ശബ്ദംകേട്ടത്തെിയ നാട്ടുകാര്‍ ഉടന്‍ മുഹമ്മദിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: മുനീര്‍, നൗഷാദ്, സുഹറ, തൗസീന.
ശബ്ദംകേട്ടത്തെിയ നാട്ടുകാര്‍ ഉടന്‍ മുഹമ്മദിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: മുനീര്‍, നൗഷാദ്, സുഹറ, തൗസീന.
Keywords: Kasaragod, Kerala, Death, Obituary, Manjeshwaram, Man dies after fall in well