വളര്‍ത്തു നായ മാന്തിയ ഗൃഹനാഥന്‍ പേയിളകി മരിച്ച സംഭവം നാടിനു ആഘാതമായി
Nov 26, 2014, 12:44 IST
കുമ്പള: (www.kasargodvartha.com 26.11.2014) വളര്‍ത്തു നായയുടെ മാന്തലേറ്റതിനെ തുടര്‍ന്ന് പേയിളകി ഗൃഹനാഥന്‍ മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന ബന്തിയോട് അടുക്കത്തെ വീരഭദ്ര ക്ഷേത്രത്തിനടുത്ത മാധവ(52)യാണ് പേയിളകി ചൊവ്വാഴ്ച മരിച്ചത്.
മാസങ്ങള്‍ക്കു മുമ്പ് നായയ്ക്കു ഭക്ഷണം കൊടുക്കുമ്പോള്‍ മാധവയുടെ കൈകള്‍ക്കു മാന്തലേറ്റിരുന്നു. വളര്‍ത്തു നായയായതിനാല്‍ ഇത് മാധവ കാര്യമാക്കിയിരുന്നില്ല. രണ്ടു ദിവസം മുമ്പ് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ട ഇയാള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. മംഗലാപുരം ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അവിടെ മതിയായ ചികിത്സ നല്‍കിയെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനാല്‍ രക്ഷിക്കാനായില്ല.
മാധവയെ മാന്തിയ നായ നേരത്തേ ചത്തിരുന്നു. എന്നിട്ടും മാധവയോ കുടുംബാംഗങ്ങളോ കുത്തിവെപ്പെടുത്തിരുന്നില്ല. മാധവ മരിച്ചതോടെ വീട്ടിലെ മറ്റു പേര്‍ കുത്തിവെപ്പെടുക്കാന്‍ തയ്യാറായിട്ടുണ്ട്. പരേതനായ നാരായണ വെളിച്ചപ്പാടന്‍അമ്മിണി ദമ്പതികളുടെ മകനാണ് മാധവ. ഭാര്യ: പ്രേമ. മക്കള്‍: തിലക്, ഹേമനാഥ്, വിനീത, കവിത.
Keywords : Dog bite, Kumbala, Obituary, Kasaragod, Kerala, Madhava, Man dies after dog bite.