city-gold-ad-for-blogger

വ്യാജചാരായം കഴിച്ച് യുവാവ് മരിച്ചു; കൊന്നക്കാട്ട് ഹര്‍ത്താല്‍ ആചരിച്ചു

വ്യാജചാരായം കഴിച്ച് യുവാവ് മരിച്ചു; കൊന്നക്കാട്ട് ഹര്‍ത്താല്‍ ആചരിച്ചു ഭീമനടി: വ്യാജചാരായം കഴിച്ച് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ കൊന്നക്കാടും പരിസരങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചു.

കൊന്നക്കാട് പാമത്തട്ടിലെ ചെമ്പന്റെ മകന്‍ മാധവ(40)നാണ് ചൊവ്വാഴ്ച വൈകിട്ട് വ്യാജമദ്യം കഴിച്ച് മരണപ്പെട്ടത്. മാധവന്‍ ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വൈകുന്നേരം പാമത്തട്ടിനടുത്ത കൂളിമടയില്‍ മാധവനെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അമിതമായി വ്യാജമദ്യം അകത്ത് ചെന്നാണ് മാധവന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ വ്യക്തമായി. കൊന്നക്കാടും പരിസരങ്ങളിലും വ്യാപകമായ വ്യാജമദ്യ വില്‍പനക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും മാധവന്റെ മരണത്തിന് കാരണം വ്യാജമദ്യ വില്‍പനക്ക് അധികൃതര്‍ ഒത്താശ നല്‍കുന്ന നയമാണെന്നും ആരോപിച്ചാണ് മദ്യവിരുദ്ധ സമിതി ഹര്‍ത്താല്‍ ആചരിച്ചത്.

ലക്ഷ്മിയാണ് ഭാര്യ. മൃതദേഹം ജില്ലാ ആശുപത്രി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Fake arak, Youth, Dead, Konnakkad, Beemanadi, Harthal, Kasaragod, Kerala, Malayalam news, Man dies after consuming liquor

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia