തളങ്കരയില്‍ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു
Jun 19, 2013, 18:49 IST
കാസര്‍കോട്: തളങ്കരയില്‍ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ സുലൈഖ മന്‍സിലില്‍ അബ്ദുല്‍ റസാഖ് (55) ആണ് മരിച്ചത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന അബ്ദുല്‍ റസാഖ് നാട്ടിലെത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ തട്ടുകട നടത്തി വരികയാണ്.
ടൗണില്‍ വന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: ജമീല. മക്കള്‍: അൗഫ് (ഒമാന്‍), നസീറ, ലുബാബ, സൈറാബി, ഫാത്വിമ. മരുമക്കള്‍: സാക്കിര്‍ കുമ്പള (ദുബൈ), താജുദ്ദീന് ചൗക്കി, താജുദ്ദീന് ഉളിയത്തടുക്ക. സഹോദരങ്ങള്‍: അസൈനാര്‍, മുസ്തഫ, ബീഫാത്വിമ, ആഇശ, സുലൈഖ, സല്‍മ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords : Kasaragod, Thalangara, Obituary, Kerala, Abdul Razak, Gulf, Shop, Town, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.