ദുബൈയില്‍നിന്നെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 17, 2015, 20:48 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 17/05/2015) ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോളിയടുക്കം എടയാട് മൂടംവയലിലെ രാമന്‍ - ചപ്പല ദമ്പതികളുടെ മകന്‍ ഇ. അനീഷ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ കുട്ടികളുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഈമാസം 28ന് നടക്കുന്ന അനുജന്റെ കല്ല്യാണത്തിന് 10 ദിവസം മുമ്പ് നാട്ടിലെത്തിയതായിരുന്നു അനീഷ്. ഒരുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഭാര്യ: രേഷ്മ. മക്കളില്ല. സഹോദരങ്ങള്‍: നിര്‍മല, അനിത, രതീഷ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Obituary, Koliyadukkam, Kasaragod, Kerala, Aneesh, Man dies after cardiac arrest.

Advertisement: