മകന്റെ വിവാഹ ഒരുക്കത്തിനിടയില്‍ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Feb 23, 2017, 16:06 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 23.02.3017) മകന്റെ വിവാഹ ഒരുക്കത്തിനിടയില്‍ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ഹില്‍വ്യു ഹൗസിലെ മുട്ടത്തൊടി അബൂബക്കര്‍ ഹാജി (73)യാണ് മരിച്ചത്. മാര്‍ച്ച് നാലിന് മകന്‍ ജമാലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. വീട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
അബ്ദുല്ല ഹാജി - ബീഫാത്തിമ ദമ്പതികളുടെ മകനാണ്. നഫീസയാണ് ഭാര്യ. മക്കള്‍: ബഷീര്‍, ഷറഫുദ്ദീന്‍, ജമാല്‍, ഉനൈസ് (ഖത്തര്‍), സക്കീന, നജ്മ, സാജിദ. മരുമക്കള്‍: ശംസുദ്ദീന്‍ (തുരുത്തി), റഹിം (കുമ്പള), ഉനൈസ് (തുരുത്തി), സുഹ്‌റ, നഷീദ.് സഹോദരങ്ങള്‍: പരേതരായ മുട്ടത്തൊടി മൊയ്തീന്‍, ഖദീജമ്മ.
കുന്നിലിലെ മത സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അബൂബക്കര്‍ ഹാജിയുടെ പെട്ടെന്നുള്ള മരണം നാടിനെ കണ്ണീരിലാഴ്ത്തി. കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗമാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kerala, kasaragod, Obituary, Death, Mogral puthur, Kunnil, Wedding, Cardiac Attack, news, Top-Headlines, Aboobacker Haji (73), Man dies after cardiac arrest