കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; സ്വകാര്യ ബസിടിച്ച് വാച്ച് വില്പനക്കാരന് മരിച്ചു
Feb 12, 2018, 17:02 IST
ബേക്കല്‍: (www.kasargodvartha.com 11.02.2018) കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. സ്വകാര്യ ബസിടിച്ച് വാച്ച് വില്പനക്കാരന് മരിച്ചു. കാഞ്ഞങ്ങാട്- ഉദുമ റൂട്ടിലോടുന്ന കൗസര്‍ ബസിടിച്ചാണ് കോട്ടിക്കുളത്തെ വാച്ച് വില്പനക്കാരനായ മുഹമ്മദ് (60) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തൃക്കണ്ണാട് വെച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും ഉദുമ ഭാഗത്തേക്ക് വരികയായിരുന്ന കൗസര്‍ ബസ് മുഹമ്മദ് സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ബീവി. മക്കള്‍: അബ്ദുല്‍ ഖാദര്‍, ലത്തീഫ്, ഷബീര്‍ (മൂവരും ഗള്‍ഫ്), ശബാന, റംസീന, റിസ് വാന. മരുമക്കള്‍: അഷ്റഫ്, ആരിഫ്, ഇര്‍ഷാന്‍, ഷംന, റഹ് മത്ത്, റുക്സാന. സഹോദരങ്ങള്‍: ഇസ്മാഈല്‍, ബഷീര്‍, ജമീല.
അതേസമയം തിങ്കളാഴ്ച രാവിലെ കളനാട് പള്ളിക്കു സമീപം വെച്ച് മദ്രസവിട്ട് വീട്ടില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Road, Death, Obituary, Man dies after Bus hits < !- START disable copy paste -->
ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ബീവി. മക്കള്‍: അബ്ദുല്‍ ഖാദര്‍, ലത്തീഫ്, ഷബീര്‍ (മൂവരും ഗള്‍ഫ്), ശബാന, റംസീന, റിസ് വാന. മരുമക്കള്‍: അഷ്റഫ്, ആരിഫ്, ഇര്‍ഷാന്‍, ഷംന, റഹ് മത്ത്, റുക്സാന. സഹോദരങ്ങള്‍: ഇസ്മാഈല്‍, ബഷീര്‍, ജമീല.
അതേസമയം തിങ്കളാഴ്ച രാവിലെ കളനാട് പള്ളിക്കു സമീപം വെച്ച് മദ്രസവിട്ട് വീട്ടില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
Updated
Keywords: Kasaragod, Kerala, news, Accident, Road, Death, Obituary, Man dies after Bus hits