പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 11, 2015, 12:38 IST
മധൂര്‍: (www.kasargodvartha.com 11/05/2015) പൊള്ളലേറ്റ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂഡ്‌ലു ആര്‍.ഡി നഗറിലെ തൊട്ടട മനയില്‍ ചന്ദ്ര-അനിത ദമ്പതികളുടെ മകന്‍ പി. പ്രശാന്താ(30)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത കെട്ടിടത്തിനകത്ത് പൊള്ളലേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ് നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. വിദ്യാനഗറിലെ കാര്‍ പെയിന്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. നിഷാന്ത് ഏക സഹോദരനാണ്.

Keywords: Madhur, Kasaragod, Kerala, Obituary, Burnt, fire, Man dies after burning injury.
Advertisement: