city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടിന് തീപിടിച്ച് പൊള്ളലേറ്റ 60 കാരന്‍ മരണത്തിന് കീഴടങ്ങി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/03/2016) വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 60 കാരന്‍ മണരത്തിന് കീഴടങ്ങി. തൃക്കരിപ്പൂര്‍ പൂച്ചോലിലെ സി രാഘവനാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രാഘവന്റെ വീട്ടില്‍ തീപിടുത്തമുണ്ടായത്. ദേഹമാസകലം പൊള്ളലേറ്റ രാഘവനെ പരിസരവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആദ്യകാല ഫുട്‌ബോള്‍ താരമായ രാഘവന്‍ ജനതാദളിന്റെയും എച്ച് എം എസിന്റെയും പ്രവര്‍ത്തകനായിരുന്നു. എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അംഗമായിരുന്ന രാഘവന്‍ പാചക കലയിലും വിദഗ്ദ്ധനായിരുന്നു. രാഘവന്റ മരണത്തോടെ സാമൂഹ്യ പ്രവര്‍ത്തകനെകൂടിയാണ് നാടിന് നഷ്ടമായത്. അവിവാഹിതനാണ് രാഘവന്‍.

പൂച്ചോലിലെ പരേതരായ രാമന്‍ - ചെമ്മരത്തി ദമ്പതികളുടെ മകനാണ്. സഹോദരന്‍ നാരായണന്‍.
വീടിന് തീപിടിച്ച് പൊള്ളലേറ്റ 60 കാരന്‍ മരണത്തിന് കീഴടങ്ങി

Keywords:  Trikaripur, Obituary, Kasaragod, Kerala, Raghavan, Man dies after burning injury

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia