കുളിമുറിയില്‍ വെച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു
Apr 8, 2017, 19:37 IST
മഞ്ചേശ്വരം: (www.kasargodvartha.com 08/04/2017) കുളിമുറിയില്‍ വെച്ച് ദേഹത്ത് തീകൊളുത്തിയ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. മഞ്ചേശ്വരം ദൈഗോളി കോളിയൂരിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ ഇബ്രാഹിം (45) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം.
കുളിമുറിയില്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഇബ്രാഹിമിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ഇബ്രാഹിം നേരത്തെ കങ്കനാടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനോവിഷമമാണ് മരണ കാരണമെന്നാണ് പോലീസ് പറയുന്നത്.
ഭാര്യ: ഖജീദ. മക്കള്‍: മിസ്രിയ, സക്കരിയ, സവാദ്, ഫാത്വിമ. സഹോദരങ്ങള്‍: ഹസന്‍ കുഞ്ഞി, അബൂബക്കര്‍, അബ്ബാസ്, ഖാദര്‍, ബീഫാത്വിമ. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, Hospital, Death, Obituary, Kasaragod, Ibrahim, House.