സുഹൃത്തിന്റെ കാറിന് തീയിട്ടശേഷം സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
Dec 8, 2017, 20:27 IST
പരപ്പ: (www.kasargodvartha.com 08.12.2017) സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ച ശേഷം ദേഹത്ത് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ബളാല്‍ കല്ലഞ്ചിറയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മാലോം ചുള്ളി പുല്ലൊടിയില്‍ കണ്ടത്തിന്‍കരയില്‍ സ്‌കറിയയുടെ മകന്‍ ഷാജു(44)വാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തായ സാബുവിന്റെ വീട്ടിലെത്തിയ ഷാജു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ കൊടുത്തശേഷം പെട്രോള്‍ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷാജു വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
ഷാജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സുഹൃത്തായ സാബുവിനും പൊള്ളലേറ്റു. ഇയാള്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷാജു സാബുവിന്റെ വീട്ടുമുറ്റത്ത് തീകൊളുത്തിയതിന്റെ കാരണങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരുന്നുണ്ട്. മാതാവ്: ത്രേ്യസ്യാമ്മ. ഭാര്യ: സിബി. സഹോദരങ്ങള്‍: സിജി, ഷൈനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, suicide, Death, Obituary, Man dies after burn injury