ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോ റിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jan 23, 2018, 16:36 IST
കുമ്പള: (www.kasargodvartha.com 23.01.2018) ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോ റിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുമ്പള ശാന്തിപ്പള്ളത്തെ ലക്ഷ്മണനാണ് (69) മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 15 ന് ശാന്തിപ്പള്ളയില്‍ വെച്ചാണ് അപകടമുണ്ടായത്. ലക്ഷ്മണയ്ക്ക് ശ്വസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്കളായ കിരണ്‍ (22), ഭരത്ാജ് (19), പ്രസാദ് (33) എന്നിവര്‍ ചേര്‍ന്ന് കുമ്പള സഹകരണാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്കുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും ലക്ഷ്മണയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ മക്കള്‍ക്കും ബൈക്ക് യാത്രക്കാരന്‍ ജയപ്രകാശനും (38) പരിക്കേറ്റിരുന്നു.
ശശികലയാണ് മരിച്ച ലക്ഷ്മണയുടെ ഭാര്യ. ഏകമകള്‍ സുമലത.
Related News:
ശ്വസതടസം അനുഭവപ്പെട്ട പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞു; പിതാവിന് ഗുരുതരം; മക്കള്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും ലക്ഷ്മണയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അപകടത്തില്‍ മക്കള്‍ക്കും ബൈക്ക് യാത്രക്കാരന്‍ ജയപ്രകാശനും (38) പരിക്കേറ്റിരുന്നു.
ശശികലയാണ് മരിച്ച ലക്ഷ്മണയുടെ ഭാര്യ. ഏകമകള്‍ സുമലത.
Related News:
ശ്വസതടസം അനുഭവപ്പെട്ട പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ ബൈക്കിലിടിച്ച് മറിഞ്ഞു; പിതാവിന് ഗുരുതരം; മക്കള്‍ക്ക് പരിക്ക്
Keywords: Kasaragod, Kerala, news, Kumbala, Death, Obituary, Auto-rickshaw, Bike,Man dies after accident injury.