മൂന്ന് വര്‍ഷം മുമ്പ് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Mar 15, 2016, 13:24 IST
ഉപ്പള: (www.kasargodvartha.com 15/03/2016) മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള കണ്ണാടിപ്പാറയിലെ യൂസഫ് - അസ്മ ദമ്പതികളുടെ മകന്‍ ഖാസിം (20) ആണ് മരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് കണ്ണാടിപ്പാറയില്‍ ഖാസിം സഞ്ചരിച്ച ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു.
20 ദിവസത്തോളം മംഗളൂരു ഹൈലാന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലെത്തിച്ചെങ്കിലും കിടപ്പില്‍തന്നെയായിരുന്നു. ബേക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ഖാസിം.
അടുത്തിടെ മൂക്കിലൂടെയാണ് ഭക്ഷണവും മറ്റും നല്‍കിയിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സഹോദരങ്ങള്‍: ഹനീഫ് (ദുബൈ), റുഖിയ, ലൈല, സിദ്ദിഖ് (പ്ലസ് ടു വിദ്യാര്‍ത്ഥി), ഫാറൂഖ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ഉസ്മാന്‍ (നാലാം ക്ലാസ് വിദ്യാര്‍ത്ഥി), അയ്യൂബ് (വിദ്യാര്‍ത്ഥി). ഖബറടക്കം കുബണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Accident, Injured, Death, Kasaragod, Uppala, Kerala, Kadim, Obituary, Man dies after accident injury