പോലീസ് വൃദ്ധമന്ദിരത്തിലെത്തിച്ചയാള്‍ മരിച്ചു; ബന്ധുക്കളെ തേടി പോലീസ്
Aug 17, 2018, 20:36 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2018) ഒരു മാസം മുമ്പ് മൊഗ്രാല്‍ പുത്തൂരിലെ കട വരാന്തയില്‍ അവശനിലയില്‍ കണ്ടെത്തി പോലീസ് വൃദ്ധമന്ദിരത്തിലെത്തിച്ചയാള്‍ മരിച്ചു. 75 വയസ് പ്രായം തോന്നിക്കുന്ന തമിഴ്‌നാട് സ്വദേശി ശിവസ്വാമിയാണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ ഇയാള്‍ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷമാണ് പരവനടുക്കം വൃദ്ധമന്ദിരത്തിലെത്തിച്ചത്.
വാര്‍ദ്ധക്യ സഹചമായ അസുഖം കാരണം രണ്ടു ദിവസമായി ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു. വെള്ളിയാഴ്ചയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 21 വരെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിക്കും. ബന്ധുക്കളെത്തിയില്ലെങ്കില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് ടൗണ്‍ പോലീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍: 04994 230 100, 9446674126.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
-ടീം കാസര്‍കോട് വാര്‍ത്ത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Obituary, Man died in Old age home; Not identified
< !- START disable copy paste -->