city-gold-ad-for-blogger

രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മത്സ്യത്തൊഴിലാളി മരിച്ചു; മൃതദേഹം ആറാം നിലയില്‍ നിന്നും ഇറക്കിയത് കോണിപ്പടിയിലൂടെ

കാസര്‍കോട്: (www.kasargodvartha.com 28.05.2018) രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ ചന്ദ്രന്‍ (47) ആണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് 13 ന് മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ ക്ഷീണം തോന്നിയ ചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതേസമയം ചന്ദ്രന്റെ മൃതദേഹം ആശുപത്രിയിലെ ആറാം നിലയില്‍ നിന്നും താഴെയിറക്കിയത് കോണിപ്പടിയിലൂടെ. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കി. ലിഫ്റ്റ് തകരാറിലായി മൂന്നാഴ്ച പിന്നിട്ടിട്ടും ഇത് നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

പരേതരായ കുമാരന്‍-മാധവി ദമ്പതികളുടെ മകനാണ് ചന്ദ്രന്‍. ഭാര്യ: സുമ. മക്കള്‍: ഹീര, സുമേഷ്, ഹിമ. സഹോദരങ്ങള്‍: സരള, ലക്ഷ്മി, സരോജ, പരേതരായ ഗോപാലന്‍, രാമചന്ദ്രന്‍.
രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മത്സ്യത്തൊഴിലാളി മരിച്ചു; മൃതദേഹം ആറാം നിലയില്‍ നിന്നും ഇറക്കിയത് കോണിപ്പടിയിലൂടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, employ, Obituary, General-hospital, Top-Headlines, Man died in hospital; Dead body brought down from the sixth floor through stairs
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia