കാറിടിച്ച് വൃദ്ധന് മരിച്ചു
Apr 9, 2012, 12:42 IST

കാസര്‍കോട്: കാറിടിച്ച് വൃദ്ധന് മരിച്ചു. പൊയ്നാച്ചി ബട്ടത്തൂര്‍ മൈക്കാനയിലെ ഗോപാലന്(70) ആണ് മരിച്ചത്. ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ ഞായറാഴ്ച വൈകിട്ട് ഏഴ്മണിയോടെ കെ.എല്‍ 14 കെ 8106 നമ്പര്‍ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പിന്നീട് ചട്ടംഞ്ചാലില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഭാര്യ: കമല, ശാരദ, സാദാനന്ദ, നാരായണ, ഗുരുവയ്യ, രസവതി, ശിവശങ്കര എന്നിവര്‍ മക്കളാണ്. മരുമക്കള്‍: രാമചന്ദ്രന്, മഞ്ജുള, രഘുവതി. സഹോദരങ്ങള്‍: രുഗ്മ, രേവതി, കുസുമ, ശാന്തമ്മ. ബേക്കല്‍ പോലീസ് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ് നടത്തി. പോലീസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Obituary, Accident, Poinachi, Kasaragod