 |
Adam kunhi |
കുമ്പള: ഗൃഹനാഥന് ചര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചു. കുമ്പള പൈ കോംപൗണ്ടിലെ ആദം കുഞ്ഞി(73)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ചര്‍ദ്ദിക്കുകയും ഇതിനിടയില്‍ കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലാവുകയും ചെയ്ത് ആദംകുഞ്ഞിയെ ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: പി. ഫാത്തിമ. മക്കള്‍: നസീര്‍, റസാഖ്, ബഷീര്‍(മൂന്ന് പേരും ദുബായ്), സെലീന, റംഷി, റസീന,. മരുമക്കള്‍: ലത്തീഫ്, ഹാരിസ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്, യൂസഫ്, അസൈനാര്‍, ബീഫാത്തിമ, ആയിശ. മയ്യത്ത് കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുമ്പള, മണ്ഡലം സെക്രട്ടറി അഷ്റഫ് പെര്‍ള, യൂത്ത് ലീഗ് ജില്ലാ ജോ. സെക്രട്ടറി യൂസഫ് ഉളുവാര്‍, പ്ഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കെ.എസ്. സമീര്‍ തുടങ്ങിയവര്‍ ആദംകുഞ്ഞിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords: Obituary, Kumbala, Kasaragod, മരിച്ചു, കുമ്പള, ഗൃഹനാഥന്