നാട്ടുകാര്‍ ഒന്നിച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല; കരള്‍ മാറ്റി വെക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച യുവാവ് മരണത്തിന് കീഴടങ്ങി
Jul 4, 2019, 09:50 IST
രാജപുരം: (www.kasargodvartha.com 04.07.2019) കരള്‍ മാറ്റി വെക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച യുവാവ് മരണത്തിന് കീഴടങ്ങി. രാജപുരം കോട്ടക്കുന്നിലെ മണ്ണൂര്‍ ചെറിയാന്‍- ചിന്നമ്മ ദമ്പതികളുടെ മകന്‍ സന്ദീപ് ചെറിയാന്‍ (36) ആണ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സന്ദീപിന്റെ കരള്‍ എത്രയും പെട്ടെന്ന് മാറ്റി വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാവിനെ സഹായിക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം കൈകോര്‍ത്തിരുന്നു. എന്നാല്‍ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സന്ദീപ് യാത്രയാവുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സന്ദീപിനെ നേരിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 29നാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വൈകിട്ട് ആറു മണിയോടെയാണ് മരണപ്പെട്ടത്.
ഏറെക്കാലം വിദേശത്തായിരുന്നു. ആറു മാസം മുമ്പാണ് കരള്‍ രോഗം ബാധിച്ചത്. ഭാര്യ: ആശ (നഴ്‌സ്, അബുദാബി). മക്കള്‍: ഏതല്‍, ആല്‍വിയ. സഹോദരങ്ങള്‍: ആലീസ്, മേരി, ജോമോള്‍, ജോസ്, ദീപ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Youth, Death, Obituary, Man died due to illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Youth, Death, Obituary, Man died due to illness
< !- START disable copy paste -->