city-gold-ad-for-blogger

കല്ലുവെട്ട് യന്ത്രത്തിന്റെ ചെയിനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

മുള്ളേരിയ: (www.kasargodvartha.com 12.10.2018) കല്ലുവെട്ട് യന്ത്രത്തിന്റെ ചെയിനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. ബെള്ളൂര്‍ പഞ്ചായത്തിലെ കുളകപ്പാറ കൊല്ല്യയിലെ ഗോപാല ഹെഗ്ഡെ (48)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുളകപ്പാറ ചെങ്കല്‍ ക്വാറിയില്‍ വെച്ചാണ് സംഭവം. ജോലിക്കിടെ യന്ത്രത്തിന്റെ ചെയിനില്‍ കൈ കുടുങ്ങുകയും കറങ്ങിയപ്പോള്‍ ശരീരവും കുടുങ്ങുകയായിരുന്നു.

ഉടന്‍ തന്നെ മറ്റു തൊഴിലാളികള്‍ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് കര്‍ണാടക പുത്തൂരിലുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പുത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ വെച്ചാണ് സംഭവം. ഇത് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവരമുണ്ട്. തൊഴിലാളികള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉറപ്പാക്കാതെയാണ് ക്വാറി മുന്നോട്ട് പോകുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് രാത്രിയോടെ സംസ്‌കരിച്ചു. ഗോപാലയുടെ ഭാര്യ രമണി അസുഖംമൂലം കിടപ്പിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമറിയിച്ചു. പിന്നീട് മധ്യസ്ഥശ്രമത്തിന് ശേഷമാണ് പ്രതിഷേധമടങ്ങിയത്. ഏക മകന്‍ ലക്ഷ്മികാന്ത്. സഹോദരങ്ങള്‍: നാരായണന്‍, ഗിരിജ.
കല്ലുവെട്ട് യന്ത്രത്തിന്റെ ചെയിനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Mulleria, Bellur, Man died after trapped in Machine
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia