ട്രെയിനില്‍ നിന്നും പുഴയിലേക്ക് തെറിച്ചുവീണ് മരിച്ചത് തൃക്കരിപ്പൂര്‍ സ്വദേശി
Jan 21, 2018, 19:32 IST
കുമ്പള: (www.kasargodvartha.com 11.12.2017) ട്രെയിനില്‍ നിന്ന് പുഴയിലേക്ക് തെറിച്ച് വീണ് മരിച്ചത് തൃക്കരിപ്പൂര്‍ സ്വദേശി. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയും കാസര്‍കോട്ടെയും മംഗളൂരുവിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനുമായ രാജേന്ദ്ര (51)നാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ നിന്ന് രാജേന്ദ്രന്‍ ഷിറിയ പുഴയിലേക്ക് തെറിച്ച് വീണത്.
രാത്രി പുഴയില്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്ന ചിലര്‍ ഒരാള്‍ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീഴുന്നത് കണ്ടിരുന്നു. ഇതേ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പരേതനായ രാഘവന്‍-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി മോള്‍. മക്കള്‍: റാസന്‍രാജ്, ഋത്വിക്രാജ്, സിദ്ദാര്‍ഥ്. സഹോദരങ്ങള്‍: ശശികുമാര്‍, സുരേഷ്, സുനില്‍, രവീന്ദ്രന്‍, സതി, സുമതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, Train, news, Obituary, Thrikaripur, Police, Fire force, Hospital, Man died after falling from train; Dead body identified
< !- START disable copy paste -->,