Died | ബസിൽ നിന്നും തെറിച്ചുവീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സപ്ലൈകോ ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി
Feb 7, 2023, 13:02 IST
ചീമേനി: (www.kasargodvartha.com) ബസിൽ നിന്നും തെറിച്ചുവീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സപ്ലൈകോ ഉദ്യാഗസ്ഥൻ മരണത്തിന് കീഴടങ്ങി. സപ്ലൈകോയുടെ ചീമേനി ഔട് ലെറ്റ് മാനജർ തിമിരി കൊരയിച്ചാലിലെ വി മധുസൂദനൻ (54) ആണ് മരിച്ചത്.
കണ്ണൂരിലെ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാവിലെ ചെറുവത്തൂരിൽ നിന്നും ചീമേനിയിലേക്ക് പോകുകയായിരുന്ന ബസിൽ ആനിക്കാടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ബസിൻ്റെ ഡോറിലൂടെയാണ് ഇദ്ദേഹം പുറത്തേക്ക് തെറിച്ചുവീണത്. അപകടത്തെ തുടർന്ന് അപകടമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഭാര്യ: പി.ബിന്ദു (ക്ലാർക്, ഹൊസ്ദുർഗ് കോടതി). മകൾ: അശ്വതി.
ഭാര്യ: പി.ബിന്ദു (ക്ലാർക്, ഹൊസ്ദുർഗ് കോടതി). മകൾ: അശ്വതി.
Keywords: Latest-News, Top-Headlines, Accidental Death, Obituary, Bus-accident, Death, Hospital, Police, Case, Supplyco, Kerala, Kasaragod, Cheemeni, Man died after falling from bus.