ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍ കിണറ്റില്‍ വീണ് മരിച്ചു
Oct 12, 2018, 11:39 IST
കളനാട്: (www.kasargodvartha.com 12.10.2018) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍ കിണറ്റില്‍ വീണ് മരിച്ചു. കളനാട്ടെ പരേതനായ കുവൈത്ത് ഹസൈനാറിന്റെ മകന്‍ അസ്ലു എന്ന അസ്ലം (46) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീഴുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ ബഹളം വെക്കുകയും പരിസരവാസികള്‍ ഓടിക്കൂടി ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും ബേക്കല്‍ പോലീസും സ്ഥലത്തെത്തി കിണറ്റില്‍ നിന്നും പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുടുംബസമേതം അബൂദാബിയിലായിരുന്ന അസ്ലം രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഈയടുത്ത് പുതിയ വീട് നിര്‍മാണം ആരംഭിച്ചിരുന്നു. മാതാവ്: ആഇശാബി. ഭാര്യ: റസീന. മക്കള്‍: ഹസന്‍, അനസ്, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), റൈഹാന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Kalanad, Well, Man died after fallen to well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Kalanad, Well, Man died after fallen to well
< !- START disable copy paste -->