വയോധികന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍
Jun 6, 2018, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2018) വയോധികനെ ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തൃക്കാക്കര സ്വദേശി എ.ജെ. ജോസിനെ (79)യാണ് ബുധനാഴ്ച രാവിലെ ഉദുമ റെയില്‍വേ ഗേറ്റിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മലബാര്‍ എക്‌സ്പ്രസില്‍ ആലുവയ്ക്കുള്ള യാത്രയ്ക്കിടെ കാസര്‍കോട്ടെത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ പോയതായി ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു.
ട്രെയിനിനുള്ളില്‍ ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ കാഞ്ഞങ്ങാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസിയും സുഹൃത്തുമാണ് ഒപ്പമുണ്ടായിരുന്നത്. ഇവരുടെ മകള്‍ക്ക് കോളജില്‍ പ്രവേശനവുമായി ബന്ധപ്പെട്ടാണ് മംഗളൂരുവിലേക്കു പോയത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വിവരമറിയിച്ചതിനെതുടര്‍ന്നു ബന്ധുക്കള്‍ ആലുവയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Train, Death, Obituary, Police, Man died after fallen from Train.
< !- START disable copy paste -->