Accident | വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
അപകടം എടനാട് വികാസ് നഗറിൽ
കുമ്പള: (KasargodVartha) വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുളിയടുക്ക സ്വദേശിയും പുത്തിഗെ രിഫാഈ നഗറിൽ താമസക്കാരനുമായ ബഡുവൻ കുഞ്ഞി (69) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് നാലിന് എടനാട് വികാസ് നഗറിലായിരുന്നു അപകടം.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ബഡുവൻ കുഞ്ഞിയെ ആരിക്കാടി ഭാഗത്ത് നിന്നും കട്ടത്തടുക്ക ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. മംഗ്ളൂറിലെ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
കുറ്റിയാളം മുഹമ്മദ് ഹാജി (മാഹിൻ ഹാജി) - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖ്‌യ. മക്കൾ: മുഹമ്മദ് സ്വാദിഖ്, ഫാത്വിമത് രിസാന. മരുമക്കൾ: സലീം മാട, ശബാന. കൊടിയമ്മ വലിയ ജുമുഅത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. രിഫാഈ നഗർ സുന്നി ജുമാ മസ്ജിദിൽ നടന്ന ആദ്യ ഘട്ട
മയ്യത്ത് നിസ്കാരത്തിന് മുഹിമ്മാത് സെക്രടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ നേതൃത്വം നൽകി.