ഉദുമ ആറാട്ടുകടവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തലക്കടിയേറ്റ് മരിച്ചു
May 12, 2015, 12:07 IST
ഉദുമ: (www.kasargodvartha.com 12/05/2015) ആറാട്ടുകടവില്‍ സഹോദരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തലക്കടിയേറ്റ് മരിച്ചു. പളളിക്കര മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബൂബക്കര്‍ - ദൈനബി ദമ്പതികളുടെ മകന്‍ ഷാഹുല്‍ ഹമീദ് (32) ആണ് മരിച്ചത്. സഹോദരന്‍ ബാദുഷ(26)യ്ക്ക് അക്രമത്തില്‍ പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി കരിപ്പോടിയിലെ ഗ്രീന്‍വുഡ് സ്‌കൂളിന് സമീപംവെച്ചായിരുന്നു സംഭവം. ഉദുമ പടിഞ്ഞാറിലെ മരണവീട്ടിലേക്ക് ബൈക്കില്‍ വരികയായിരുന്ന ഇവരെ പത്തംഗസംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഷാഹുലിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് മരണം സംഭവിച്ചത്.
ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ ഭാഗമായി ആളുമാറി അക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന.
നേരത്തെ ഗള്‍ഫിലായിരുന്ന ഷാഹുല്‍ ഹമീദ് അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. ദിവസങ്ങളോളം എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈയിടെയാണ് ആശുപത്രി വിട്ടത്.
ഭാര്യ: മിസ്‌രിയ. മക്കള്‍: മിനാ ഫാത്വിമ (രണ്ടര), സന (ഒന്ന്). മറ്റു സഹോദരങ്ങള്‍: ജുവൈരിയ, റഹ്മത്ത്, റിയ, സീനത്ത്.
Keywords : Attack, Bike, Udma, Obituary, Kasaragod, Kerala, Shahul Hameed, Man died after assaulted injury.
Advertisement:
Advertisement: