അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി
Jul 29, 2017, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 29.07.2017) അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം റെയില്‍വെ ട്രാക്കില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് 57 വയസ് പ്രായം തോന്നിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളയില്‍ വരകളുള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം. 165 സെന്റീമീറ്റര്‍ നീളവും ഇരുനിറവുമാണ്.
സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തമാകാത്ത രീതിയില്‍ 'ജോസഫ്' എന്ന് ആത്മഹത്യാകുറിപ്പിനടിയില്‍ പേര് എഴുതി പിന്നീട് അത് വെട്ടിയ നിലയിലാണ്. സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജോസഫ് എന്നാണ് പേരെന്ന് സംശയിക്കുന്നു. പാപ്പച്ചന്‍ എന്ന ഒരാളെ കുറിച്ചും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Train, Death, Obituary, Police, Investigation, Suicide letter, Near over bridge, Man dead in railway track; Suicide letter found near dead body.