Obituary | യുവാവ് കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
Updated: Nov 7, 2024, 14:00 IST
Photo: Arranged
● കോൺക്രീറ്റ് തൊഴിലാളിയാണ് മരിച്ചത്.
● വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
● പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഉദുമ: (KasargodVartha) യുവാവ് കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബാര തൊട്ടിയിലെ കോൺക്രീറ്റ് തൊഴിലാളി ടി അഭിലാഷ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതനായ ചന്തൻ-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദുമോൾ. മക്കൾ: അഭയ, അക്ഷര. സഹോദരങ്ങൾ: കുമാരൻ, ശശിധരൻ, ഭാസ്‌കരൻ, സുധാകർ, കരുണൻ, ഇമ്പിച്ചി, ലക്ഷ്‌മി, വത്സല, വെള്ളച്ചി.
#kerala #udumalpet #tragedy #suddendeath #localnews #RIP